'കശുവണ്ടി: വീണ്ടും കമ്മിറ്റിയെ നിയോഗിച്ചത്​ വഞ്ചന'

കൊല്ലം: കശുവണ്ടി വ്യവസായത്തെക്കുറിച്ച് പഠനം നടത്തിയ നിരവധി റിപ്പോർട്ടുകൾ സർക്കാറിന്റെ കൈയിലിരിക്കെ, അതിലെ ശിപാർശകൾ നടപ്പാക്കാതെ വീണ്ടും പഠിക്കുന്നതിനു കമ്മിറ്റിയെ നിയോഗിച്ചത് തൊഴിലാളികളെ വഞ്ചിക്കാനാണെന്ന് ഐ.എൻ.ടി.യു.സി മുൻ ജില്ല സെക്രട്ടറി കടകംപള്ളി മനോജ് പ്രസ്താവനയിൽ പറഞ്ഞു. ....kc+ke.... ചലച്ചിത്ര പഠനക്യാമ്പ് കൊല്ലം: പത്തനാപുരം ഗാന്ധിഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ (ഗാര്‍ഫി) ആഭിമുഖ്യത്തിലുള്ള പഞ്ചദിന ചലച്ചിത്ര പഠനക്യാമ്പ് ഒമ്പതിന് തുടങ്ങും. രാവിലെ 10ന് തങ്കശ്ശേരി ഇന്‍ഫന്‍റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ ചലച്ചിത്ര വികസന കോർപറേഷന്‍ ചെയര്‍മാൻ ഷാജി എന്‍. കരുണ്‍ ഉദ്ഘാടനം ചെയ്യും. ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.