ചിത്രം - കൊല്ലം: റമദാന്‍ വ്രതാനുഷ്ഠാനത്തിന്‍റെ ആരംഭത്തില്‍ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫലിയുടെ കാരുണ്യവര്‍ഷം. റമദാൻ മാസത്തില്‍ മുഴുവന്‍ അന്തേവാസികള്‍ക്കും വിഭവസമൃദ്ധമായ ഭക്ഷണം, നോമ്പുതുറ, ഇഫ്താര്‍ വിരുന്ന് എന്നിവക്കാണ് അമ്പതുലക്ഷത്തിന്‍റെ സഹായം. കഴിഞ്ഞ നോമ്പുകാലങ്ങളിലും യൂസുഫലിയുടെ സഹായം ഗാന്ധിഭവന് ലഭിച്ചിരുന്നു. ആറുവര്‍ഷം മുമ്പ് ഗാന്ധിഭവന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ അമ്മമാരോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയെന്ന് യൂസുഫലി പറഞ്ഞിരുന്നു. അന്നുമുതല്‍ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ലുലു ഗ്രൂപ്പിന്‍റെ അപ്രതീക്ഷിത സഹായം ഗാന്ധിഭവന് ലഭ്യമായതായി ചെയർമാൻ പുനലൂർ സോമരാജന്‍ പറഞ്ഞു. എം.എ. യൂസുഫലിക്കുവേണ്ടി സെക്രട്ടറി ഇ.എ. ഹാരിസ്, മാനേജര്‍ എന്‍. പീതാംബരന്‍, മീഡിയ കോഓഡിനേറ്റര്‍ എന്‍.ബി. സ്വരാജ്, ബാബു വർഗീസ് എന്നിവര്‍ ഗാന്ധിഭവനിലെത്തി അമ്പതുലക്ഷം രൂപയുടെ ഡി.ഡി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.