പി. ബാലചന്ദ്രൻ അനുസ്മരണം തറവാട്ട് വീട്ടിൽ

ശാസ്താംകോട്ട: തിരക്കഥാകൃത്തും നടനും എഴുത്തുകാരനുമായിരുന്ന ശാസ്താംകോട്ട ബാലചന്ദ്രന്‍റെ ഒന്നാം അനുസ്മരണം ചൊവ്വാഴ്ച ശാസ്താംകോട്ടയിലെ തറവാട്ട് വീട്ടിൽ നടക്കും. വൈകീട്ട്​ നാലിന് അനുസ്മരണ പരിപാടിയുടെ ദീപം തെളിക്കൽ പ്രശാന്ത് നാരായണൻ നിർവഹിക്കും. തുടർന്ന്, പുനരധിവാസം എന്ന സിനിമയുടെ പുസ്തക രൂപത്തിലാക്കിയ തിരക്കഥയുടെ പ്രകാശനം, പി. ബാലചന്ദ്രനെ കുറിച്ച് തയാറാക്കിയ ഡോക്യുമെന്‍ററിയുടെ പ്രദർശനം, ബഷീറിന്‍റെ പ്രേമലേഖനം നാടകത്തിന്‍റെ അവതരണം എന്നിവ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.