കുണ്ടറ: ആറ് പതിറ്റാണ്ട് നാടക-സിനിമാ രംഗത്ത് നിറഞ്ഞുനിന്ന കൈനകരി തങ്കരാജിന് കലാകേരളം യാത്രാമൊഴിയേകി. രാവിലെ 10 മണിയോടെ കേരളപുരം വേലംകോണത്തെ കൈനകരിയില്‍ മൃതദേഹം സംസ്‌കരിച്ചു. നിരവധി നാടകപ്രവര്‍ത്തകരുടെയും കലാസാംസ്‌കാരിക പ്രമുഖരുടെയും രാഷ്ട്രീയ നേതാക്കളുടെയും ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം. നാടകത്തില്‍ ഒപ്പമുണ്ടായിരുന്ന കെ.ആര്‍.വി, കേരളപുരം ഖാന്‍, ബാലകൃഷ്ണന്‍ ചെറുവക്കല്‍, കെ.ആര്‍ കൊട്ടാരം, ഉഷാ ഉദയന്‍, കാവനാട് ബേബിച്ചന്‍, എ.കെ. ആനന്ദ്, സജീവ് വാക്കനാട്, ടി.എസ്. മണിവര്‍ണന്‍ തുടങ്ങി നിരവധിപേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ, മുന്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറി എസ്.എല്‍. സജികുമാര്‍, കുരീപ്പള്ളി സലിം, കലയപുരം ജോസ് എന്നിവര്‍ എത്തിയിരുന്നു. പൊലീസ് സംഘം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ചിത്രം കൈനകരി തങ്കരാജിന്റെ മൃതദേഹത്തില്‍ പി.സി. വിഷ്ണുനാഥ് എം.എല്‍.എ റീത്ത് െവക്കുന്നു -കുണ്ടറ- കൈനകരി തങ്കരാജിന് പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നു-കുണ്ടറ-
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.