ആദിവാസി ദലിത് മുന്നേറ്റ സമിതി കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

(ചിത്രം) കൊല്ലം: പത്ത്​ വർഷമായി അരിപ്പയിൽ തുടർന്നുവരുന്ന ഭൂസമരം പരിഹരിക്കണമെന്നും ചെങ്ങറ പട്ടയ ഉടമകള്‍ക്ക് അതത് ജില്ലകളില്‍ ഭൂമി കണ്ടെത്തി നല്‍കണമെന്നും ആവശ്യപ്പെട്ട് ആദിവാസി ദലിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. കെ-റെയിൽ ഉൾപ്പെടെ വൻകിട പദ്ധതികൾക്ക്​ ഭൂമി കണ്ടെത്തുന്നതിൽ ധിറുതി പിടിക്കുന്ന സർക്കാർ ചെങ്ങറ-അരിപ്പ ഭൂസമരങ്ങളെ അവഗണിക്കുകയാണെന്ന്​ എം.പി പറഞ്ഞു. ആദിവാസി ദലിത് മുന്നേറ്റ സമിതി സംസ്ഥാന ജന. സെക്രട്ടറി വി. രമേശന്‍ അധ്യക്ഷത വഹിച്ചു. സി.എസ്. മുരളി, തൊള്ളൂര്‍ രാജഗോപാല്‍, കേരള വേടർ സമാജം സംസ്ഥാന പ്രസിഡന്‍റ്​ പട്ടംതുരുത്ത് ബാബു, ബബൂല്‍ ദേവ്, ആദിവാസി ദലിത് മുന്നേറ്റ സമിതി തിരുവനന്തപുരം ജില്ല സെക്രട്ടറി ഷൈനി, പ്രസിഡന്‍റ്​ സുകേശിനി, കൊല്ലം ജില്ല സെക്രട്ടറി വി.സി.വിജയന്‍, പി. മണി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.