ഖുർആൻ തിയറ്റർ ഉദ്ഘാടനം

ചിത്രം- കടയ്ക്കൽ: കടയ്ക്കൽ പെരിങ്ങാട് ഖുർആൻ ഹിഫ്ള് ആൻഡ്​ തിയറ്ററിന്‍റെ ഉദ്ഘാടനം മുത്തന്നൂർ തങ്ങൾ നിർവഹിച്ചു. വിവിധ പരിപാടികളിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി, കെ.പി. അബൂബക്കർ ഹസ്രത്ത്, പി.പി. ജഅഫർ കോയ തങ്ങൾ ഇടുക്കി, ഏരൂർ ഷംസുദ്ദീൻ മദനി, മുഹമ്മദ് ബാദുഷ സഖാഫി, ഹനീഫ് സഖാഫി മലപ്പുറം, കടയ്ക്കൽ ജുനൈദ്, ഡോ. എം.എം. ബഷീർ മൗലവി, അമീർക്കണ്ണ്, അബ്ദുൽ ഖരീം തുടങ്ങിയവർ സംസാരിച്ചു. സമാപന പ്രഭാഷണത്തിനും ദുആക്കും പെരിങ്ങാട് ട്രസ്റ്റ് ചെയർമാൻ അബു മുഹമ്മദ് ഇദ്‌രീസുശ്ശാഫി നേതൃത്വം നൽകി. ബോർഡർ പൊലീസ് ഫോഴ്‌സ്​ പ്രദർശനം കൊല്ലം: ഇന്തോ തിബത്തൻ ബോർഡർ പൊലീസ് ഫോഴ്സിന്‍റെ ആയുധ പ്രദർശനം പാരിപ്പള്ളി യു.കെ.എഫ് എൻജിനീയറിങ് കോളജിൽ നടന്നു. യു.കെ.എഫ് എക്സിക്യൂട്ടിവ് ഡയറക്ടർ പ്രഫ. ജിബി വർഗീസ്, പ്രിൻസിപ്പൽ ഡോ. ഇ. ഗോപാലകൃഷ്‌ണ ശർമ, ഡീൻ ഡോ. എം. ജയരാജ്, വൈസ് പ്രിൻസിപ്പൽ വി.എൻ. അനീഷ്, പി.ടി.എ രക്ഷാധികാരി എസ്‌. സുന്ദരേശൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.