ഗ്ലോബൽ ലീഡർഷിപ് അവാർഡ്​ ആസിഫ്​ അയൂബിന്​

must -- ചിത്രം കൊല്ലം: ​ഗ്ലോബൽ യൂത്ത്​ പാർല​മെന്‍ററി‍ൻെറ 2022ലെ ഗ്ലോബൽ യൂത്ത്​ ലീഡർഷിപ്​ അവാർഡിന്​ മലയാളി വിദ്യാർഥിയായ ആസിഫ്​ അയൂബ്​ അർഹനായി. സാമൂഹിക സേവനം, ശാക്​തീകരണം മേഖലകളിലെ മികവിനാണ്​ അവാർഡ്​. യുവജനങ്ങളുടെ മുന്നേറ്റത്തിനും ശാക്തീകരണത്തിനുമായി നൂറിലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ്​ ഗ്ലോബൽ യൂത്ത്​ പാർലമെന്‍റ്​. കൊല്ലം ടി.കെ.എം എൻജിനീയറിങ്​ കോളജ്​ പൂർവ വിദ്യാർഥിയായ ആസിഫ്​ കൊല്ലം നീരാവിൽ സ്വദേശിയാണ്​. ഇപ്പോൾ അമേരിക്കയിലെ വിസ്​കോൺസിൻ യൂനിവേഴ്​സിറ്റി പാർക്​സൈഡിലെ എം.ബി.എ വിദ്യാർഥിയാണ്​. 2019ൽ സാമൂഹികസേവനത്തിനുള്ള സംസ്ഥാന സർക്കാറി‍ൻെറ സ്വാമി വിവേകാനന്ദ യുവ പ്രതിഭ പുരസ്കാരവും ലഭിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.