കേരളത്തിൽ സ്വർണത്തിന് ഇ-വേ ബിൽ ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം

ചിത്രം കൊല്ലം: സ്വർണ വ്യാപാരമേഖലക്ക്​ കേരളത്തിൽ മാത്രം ഇ- വേ ബിൽ ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററും ജില്ല പ്രസിഡന്റുമായ അഡ്വ.എസ്. അബ്ദുൽ നാസർ ആവശ്യപ്പെട്ടു. എ.കെ.ജി.എസ്.എം.എ കൊല്ലം മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 10 ഗ്രാം സ്വർണം കൈവശം കൊണ്ടുപോകുന്നതിന് ഇ-വേ ബിൽ വേണമെന്ന നിർദേശം അംഗീകരിക്കാനാകില്ല. ഇത് സ്വർണവ്യാപാര മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഉപഭോക്താക്കളെകൂടി നികുതി ഘടനയുടെ പരിധിയിൽ കൊണ്ടുവരാനും അവരെ പരിശോധിക്കാനും ചോദ്യം ചെയ്യാനും ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ് അധ്യക്ഷതവഹിച്ചു. ഓൾ ഇൻഡ്യ ജം ആൻഡ്​ ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിലിന്റെ നേതൃത്വത്തിൽ മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ജം ആൻഡ്​ ജ്വല്ലറി ഷോയുടെ പ്രചാരണാർഥമുള്ള റോഡ് ഷോയുടെ ഉദ്ഘാടനവും അഡ്വ. അബ്ദുൽ നാസർ നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നവാസ് പുത്തൻവീട്, സംസ്ഥാന സെക്രറി എസ്. പളനി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എസ്. സാദിഖ്, വിജയകൃഷ്ണ വിജയൻ, അബ്ദുൽ സലാം അറഫാ, ജില്ല ഭാരവാഹികളായ ശിവദാസൻ സോളാർ, വിജയൻ പുനലൂർ, ഹരിദാസ് മഹാറാണി, നൗഷാദ് പണിക്കശ്ശേരി, സജീബ് ന്യൂ ഫാഷൻ, അബ്ദുൽ മുത്തലീഫ് ചിന്നൂസ്, അഡ്വ. ഐശ്വര്യ നവാസ് എന്നിവർ പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.