ബ്ലോക്ക് സമ്മേളനം

കുണ്ടറ: പെന്‍ഷന്‍കാര്‍ക്ക് രാഷ്ട്രീയം വേണമോ എന്ന് ആലോചിക്കണമെന്നും ശരിക്ക്​ വേണ്ടി ഒരുമിക്കാനും വിയോജിപ്പുകള്‍ നിലനിര്‍ത്താനും കഴിയുന്ന വിധം ഒറ്റ സംഘടനയാകുന്നതാണ് നല്ലതെന്നും മുന്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. കെ.എസ്​.എസ്​.പി.യു ചിറ്റുമല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ബ്ലോക്ക് വൈസ് പ്രസിഡന്റ് ആര്‍.ഐഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.രാമചന്ദ്രന്‍പിള്ള,സംസ്ഥാന കമ്മിറ്റിയംഗം കെ. രാജന്‍, ട്രഷറര്‍ എല്‍.ഫ്രാന്‍സിസ്, ഡി.രാജന്‍, ആര്‍.രവീന്ദ്രന്‍ നായര്‍, എസ്.പ്രേംകുമാര്‍, കെ.ജയലാല്‍, ശിവന്‍വേളിക്കാട്​, പ്രഫ.ജെ.വി.പണിക്കര്‍, ജി.രാധാകൃഷ്ണന്‍, പി.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: പ്രഫ.ജെ.വി.പണിക്കര്‍ (പ്രസി), ജി.രാമചന്ദ്രന്‍പിള്ള (സെക്ര),ഡി.രാജന്‍ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.