പത്തനാപുരം: സി.പി.ഐ കമുകുംചേരി ബ്രാഞ്ചിനെ ഇനി പതിനെട്ടുകാരി നയിക്കും. ഏറ്റവും പ്രായംകുറഞ്ഞ ബ്രാഞ്ച് സെക്രട്ടറിയായി ലിഷ ഷാജുവിനെ തെരഞ്ഞെടുത്തു. അഞ്ചൽ സെന്‍റ് ജോൺസ് കോളജിൽ രണ്ടാം വർഷ ബി.എസ്സി ഗണിതശാസ്ത്രം വിദ്യാർഥിനിയാണ്. കമുകുംചേരി ദില്‍ഷ ഭവനില്‍ ഷാജു- ലതിക ദമ്പതികളുടെ മകളാണ്. കവയിത്രിയും പ്രഭാഷകയും ഗ്രന്ഥശാല പ്രവർത്തകയുമാണ് ലിഷ. പിതാവ് ഷാജു അസി. സെക്രട്ടറിയായ പിറവന്തൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുന്ന ബ്രാഞ്ചാണ് കമുകുംചേരി. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും ഹോര്‍ട്ടി കോര്‍പ് ചെയര്‍മാനുമായ അഡ്വ. എസ്. വേണുഗോപാൽ, ജില്ല പഞ്ചായത്തംഗം സുനിത രാജേഷ്, മണ്ഡലം സെക്രട്ടറി എം. ജിയാസുദ്ദീൻ എന്നിവര്‍ ലിഷയെ പൊന്നാടയണിച്ച് ആദരിച്ചു. പടം...ലിഷ ഷാജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.