പുലിമുട്ട്​ നിർമാണം: ഇരവിപുരത്ത്​ പരാതികളേറെ

*ഉയരക്കുറവുമൂലം ഏതാനും പുലിമുട്ടുകൾ മണ്ണിനടിയിലായി ഇരവിപുരം: ഇരവിപുരം തീരപ്രദേശത്തെ പുലിമുട്ട് നിർമാണത്തിനെതിരെ വ്യാപക പരാതി. കടൽക്ഷോഭം ഉണ്ടായാൽ വെള്ളത്തിനടിയിലാകുന്ന വിധമാണ്​ പല ഭാഗത്തെയും പുലിമുട്ടുകളും നിർമിച്ചതെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉയരക്കുറവുമൂലം ഏതാനും പുലിമുട്ടുകൾ മണ്ണിനടിയിലായ നിലയിലാണ്. ​ അടിഞ്ഞു കയറിയ മണ്ണ് നീക്കി കടപ്പുറത്തുതന്നെ കൂനകൂട്ടിയിട്ടിരിക്കുന്നത്​ നീക്കാനും നടപടിയില്ല. മദ്രാസ് ഐ.ഐ.ടിയുടെ പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുലിമുട്ട് നിർമാണം. എന്നാൽ, നിർമാണ ​മേൽനോട്ടത്തിന്​ ഇവിടെ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടാകാറില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ടെട്രാപോഡുകൾ പുലിമുട്ട് കടലിൽ അവസാനിക്കുന്ന ഭാഗത്ത് വാരിക്കൂട്ടിയിട്ടിരിക്കുകയാണ്. നിർമാണം കാര്യക്ഷമമായി നടന്നില്ലെങ്കിൽ കടൽകയറ്റം ഉണ്ടാകുമ്പോൾ പുലിമുട്ടുകൾ വെള്ളത്തിനടിയിലാകുമോയെന്ന ആശങ്കയിലാണ് തീരദേശവാസികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.