ദ്വിദിന ദേശീയ പണിമുടക്ക് പൂർണം

കൊല്ലം: 12 ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ജില്ലയിൽ പൂർണം. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽ 80 കേന്ദ്രങ്ങളിൽ സമരസദസ്സുകൾ നടത്തി. ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിന് മുമ്പിൽ സമാപനയോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എൻ. പത്മലോചനൻ ഉദ്ഘാടനം ചെയ്തു. എസ്. സുദേവൻ, ബി. തുളസീധരക്കുറുപ്പ്, പി. സജി, കെ. വരദരാജൻ, എ.എം. ഇക്ബാൽ, ജി. ആനന്ദൻ (സി.ഐ.ടി.യു), എം.പി. ഗോപകുമാർ, ജെ. ഉദയഭാനു, ജി. ബാബു, ചെങ്ങറ സുരേന്ദ്രൻ, ബി. മോഹൻദാസ് (എ.ഐ.ടി.യു.സി), ടി.സി. വിജയൻ, കുരീപ്പുഴ മോഹനൻ, ടി.കെ. സുൽഫി, കെ.പി. ഉണ്ണികൃഷ്ണൻ (യു.ടി.യു.സി), എച്ച്. അബ്ദുൽ റഹ്മാൻ, കൃഷ്ണവേണി ശർമ, കോതേത്ത് ഭാസുരൻ, കെ.എം. റഷീദ് (ഐ.എൻ.ടി.യു.സി), ഷൈല കെ. ജോൺ (എ.ഐ.യു.ടി.യു.സി), ശശീന്ദ്രൻ (ടി.യു.സി.ഐ), ചക്കാലയിൽ നാസർ (എസ്.ടി.യു), വി.ആർ. അജു (എൻ.ജി.ഒ യൂനിയൻ), ബി. ബിനു(എൽ.ഐ.സി), പി.ഗോപാലകൃഷ്ണൻ (കെ.എസ്.ആർ.ടി.സി), ടി. വേണുഗോപാൽ (ബെഫി) എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.