പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് താലൂക്ക് ആശുപത്രിക്ക് അടിസ്ഥാനസൗകര്യം ഒരുക്കും

പത്തനാപുരം: പുതിയതായി നിര്‍മിക്കുന്ന താലൂക്ക് ആശുപത്രിക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനുള്ള പദ്ധതി ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്‍റ് ആർ. ആരോമലുണ്ണി അവതരിപ്പിച്ചു. പ്രസിഡന്‍റ് എ. ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. നിലവില്‍ ആശുപത്രിക്കായി കിഫ്ബിയിൽ നിന്ന് 126 കോടി അനുവദിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത്​ കോമ്പൗണ്ടിൽ വിമൻസ് ഹോസ്റ്റൽ നിർമിക്കാൻ 2.5 കോടി, വീട്ടമ്മമാർക്ക് അടുക്കളത്തോട്ടം, ആടും കൂടും പദ്ധതി, നെൽകൃഷി, മരച്ചീനി കർഷകരെ സഹായിക്കാൻ പദ്ധതികൾ, ക്ഷീരകർഷകർക്ക് സഹായം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സംരക്ഷണം, വയോധികർക്കായി പകൽവീട്, സ്മാർട്ട് അംഗൻവാടികള്‍ എന്നിവ ആരംഭിക്കും. തൊഴിലുറപ്പിന് 59 കോടി, ഭവന പദ്ധതി 1.05 കോടി, പട്ടികജാതി ക്ഷേമം 2.19 കോടി, പട്ടികവർഗം 5.5 ലക്ഷം, പാലിയേറ്റിവ്, പഠനമുറി എന്നിവക്കും തുക വകയിരുത്തി. 67.36 കോടി വരവും 67.08 ​െചലവും 28.77 ലക്ഷം നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.