കൊട്ടാരക്കര നഗരസഭ ബജറ്റ് അടിസ്ഥാനസൗകര്യ വികസനത്തിന്​ മുൻതൂക്കം

കൊട്ടാരക്കര: വിവിധ പദ്ധതികൾക്ക് സ്ഥലം വാങ്ങാനുൾപ്പെടെ പണം വകയിരുത്തി കൊട്ടാരക്കര നഗരസഭ ബജറ്റ്. സ്ലോട്ടർ ഹൗസ്, മിനി സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം, തുറന്ന ജിംനേഷ്യം, ബഡ്സ് സ്കൂൾ, ഷീ ലോഡ്ജ്, ഐ.ടി പാർക്ക്, അംഗൻവാടി, നഗരസഭ ലൈബ്രറി എന്നിവക്ക്​ സ്ഥലം വാങ്ങാനായി 2.09 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. 56.89 കോടി വരവും 55.34 കോടി ചെലവും 1.54 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് ഉപാധ്യക്ഷ അനിത ഗോപകുമാർ അവതരിപ്പിച്ചു. നഗരസഭ അധ്യക്ഷൻ എ. ഷാജു അധ്യക്ഷത വഹിച്ചു. നഗരസഭ ഓഫിസ് നിർമാണം, ശ്മശാനം, സ്വകാര്യ ബസ് സ്റ്റാൻഡ് എന്നിവക്കുള്ള കെട്ടിടനിർമാണത്തിനായി 10.85 കോടി രൂപ വകയിരുത്തി. കുടിവെള്ള വിതരണത്തിനുള്ള അമൃത് പദ്ധതി നടത്തിപ്പിനായി 1.29 കോടി, ഭൂരഹിത, ഭവനരഹിതർക്ക് പാർപ്പിട നിർമാണത്തിന്​ 5.25 കോടി, തെരുവ് വിളക്കുകൾ സ്ഥാപിക്കലും പരിപാലനവും 37 ലക്ഷം, മാലിന്യനിർമാർജനത്തിന്​ 1.07 കോടി, വയോമിത്രം പദ്ധതിക്കായി 15 ലക്ഷം, വയോജനങ്ങൾക്ക് കട്ടിൽ വാങ്ങാൻ ആറ്​ ലക്ഷം, അയ്യൻകാളി തൊഴിലുറപ്പുപദ്ധതിക്കായി 11.06 കോടി, ഹരിത കർമ സേനാ പ്രവർത്തനങ്ങൾക്ക് 16 ലക്ഷം, കുട്ടികളുടെ കലാപരിശീലനത്തിന് മൂന്ന് ലക്ഷം, വനിതകൾക്ക് തൊഴിൽ പരിശീലനം, ഷീ ഓട്ടോ, ജിംനേഷ്യം, ​േയാഗപരിശീലനം എന്നിവക്കായി 20 ലക്ഷം, കൃഷി വികസനത്തിന് 37.82 ലക്ഷം, ഹരിതകർമസേനക്ക്​ വാഹനങ്ങളും മിനി ഹിറ്റാച്ചിയും വാങ്ങാൻ 27 ലക്ഷം എന്നിങ്ങനെ വകയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.