സോളിഡാരിറ്റി ഏരിയ സമ്മേളനം

കൊല്ലം: സോളിഡാരിറ്റി യൂത്ത് മൂവ്മൻെറ് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി കൊല്ലം ഏരിയ സമിതിയുടെ ആഭിമുഖ്യത്തിൽ ചന്ദനത്തോപ്പിൽ പൊതുസമ്മേളനം നടത്തി. ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്‍റ്​ ഇ.കെ. സിറാജുദ്ദീൻ ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ സി.ടി. സുഹൈബ് മുഖ്യ പ്രഭാഷണം നടത്തി. മതമൂല്യങ്ങളെ പൈശാചികവത്കരിക്കുന്ന പ്രവണതക്കെതിരെ വിശ്വാസം കൊണ്ടും പരസ്പരസ്നേഹം കൊണ്ടും പ്രതിരോധം തീർക്കാൻ യുവതലമുറക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. സോളിസാരിറ്റി ഏരിയ പ്രസിഡന്‍റ്​ ടി.കെ. അനസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡന്‍റ്​ അനീഷ് യൂസുഫ്, എസ്.ഐ.ഒ ഏരിയ പ്രസിഡന്‍റ്​ ജാബിർ, സോളിഡാരിറ്റി ജില്ല കമ്മിറ്റിയംഗം അഹമ്മദ് യാസിർ, ജില്ല പ്രസിഡന്‍റ് എസ്. സ്വലാഹുദ്ദീൻ, ഏരിയ സെക്രട്ടറി ഫയാദ് എന്നിവർ സംസാരിച്ചു. മുബാറക് ഖിറാഅത്തും നിർവഹിച്ചു. സമ്മേളനത്തിന് മുന്നോടിയായി യുവജന റാലിയും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.