ഗണിത ശിൽപശാല

ഇരവിപുരം: തട്ടാമല ഇരവിപുരം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 'ഗണിതം വീടുകളിലേക്ക്; ഗണിത വിജയം' ശിൽപശാല നടത്തി. എസ്.എം.സി ചെയർമാൻ എസ്. അഹമ്മദ് ഉഖൈൽ ഉദ്​ഘാടനം നിർവഹിച്ചു. സുലഭ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സ്മിത, മായ, മഞ്ജു, ഷിജിന, ആമിന, ദീപ്തി എന്നിവർ സംസാരിച്ചു. സ്വാഗത സംഘം രൂപവത്​കരിച്ചു കണ്ണനല്ലൂർ: സി.എം. വലിയുല്ലാഹി ആണ്ടുനേർച്ചയും സി.എം മുഹിബ്ബീങ്ങളുടെ സംഗമവും മേയ് ഒമ്പതിന് നടക്കും. തീയതി പ്രഖ്യാപനം സമസ്ത കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എ. ഹൈദ്രൂസ് ഉസ്താദ് നിർവഹിച്ചു. സ്വാഗതസംഘ രൂപവത്​കരണ യോഗം സിറാജുദ്ദീൻ അഹ്സനി ഉദ്ഘാടനം ചെയ്തു. അബ്ദുൽ സലാം ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹീം സഖാഫി, നൂറുദ്ദീൻ മഹ്​ളരി, വാർഡ് മെംബർ ഹാഷിം, അബ്ദുൽ ഹക്കീം സഖാഫി, ഷമീം മിസ്ബാഹി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.