ദേശീയപാത സ്ഥലമെടുപ്പ്: പുനരധിവാസ, പുനഃസ്ഥാപന കമ്മിറ്റിയായി

കൊട്ടിയം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മേവറം മുതൽ കടമ്പാട്ടുകോണം വരെയുള്ള റീച്ചിലെ റിഹാബിലിറ്റേഷൻ ആൻഡ് റീ-സെറ്റിൽമെന്‍റ്​ സംബന്ധിച്ച കമ്മിറ്റി രൂപവത്​കരിച്ച്​ കലക്ടർ ഉത്തരവിറക്കി. കലക്ടർ കമ്മിറ്റിയുടെ ചെയർപേഴ്സണും ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം സ്​പെഷൽ ഡെപ്യൂട്ടി കലക്ടർ കൺവീനുമാണ്​. ദേശീയപാത പ്രോജക്ട് ഡയറക്ടർ, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ. സോമപ്രസാദ്, എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ്, ജി.എസ്. ജയലാൽ, മേയർ പ്രസന്ന ഏണസ്റ്റ്​, ജില്ല പ്ലാനിങ്​ കമ്മിറ്റി ചെയർപേഴ്സൺ, മയ്യനാട്, ആദിച്ചനല്ലൂർ, ചാത്തന്നൂർ, ചിറക്കര, കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ലീഡ് ബാങ്ക് മാനേജർ, കല്ലുവാതുക്കൽ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്, അഞ്ചാലുംമൂട് ശിശുവികസന പദ്ധതി ഓഫിസർ, പട്ടികജാതി പ്രതിനിധി, പട്ടികവർഗ പ്രമോട്ടർ എന്നിവർ അംഗങ്ങളാണ്. ലൈഫ് മിഷൻ പ്രോജക്ട് ഡയറക്ടർ, പൊതുമരാമത്ത് വകുപ്പ് (എൻ.എച്ച്) എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവർ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളുമായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.