കൊല്ലം: യുവാക്കളെ ആക്രമിച്ച സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേവിള വയലിൽതോപ്പ് നാഷനൽ നഗർ 179 വീട്ടിൽ നിന്നും തഴുത്തല പേരയം ബിന്ദുവിഹാറിൽ വാടകക്ക് താമസിക്കുന്ന സലീം (52) ആണ് പിടിയിലായത്. കഴിഞ്ഞ അഞ്ചിന് രാത്രി 11.30ന് പോളയത്തോട് മാർക്കറ്റിനു സമീപം നിഷാദ് എന്നയാളെയും ഇയാളുടെ സുഹൃത്തുക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിൽ ഉൾപ്പെട്ടയാളാണ് ഇയാൾ. നിഷാദ് ജോലി നോക്കുന്ന പച്ചക്കറി കടയുടെ ഉടമസ്ഥനായ അൻസറിനെ ഫോണിലൂടെ അസഭ്യം വിളിച്ചത് കടയിലെ ജീവനക്കാരും സുഹൃത്തുകളും ചേർന്ന് ചോദിക്കാൻ ചെന്നതിന്‍റെ വിരോധത്തിലാണ് ആക്രമിച്ചത്.കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ. രതീഷിന്‍റെ നേതൃത്വത്തിൽ എസ്.ഐ രജീഷ്, രതീഷ്, എ.എസ്.ഐ പ്രമോദ്, സി.പി.ഒമാരായ രഞ്ജിത്ത്, ഷംനാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അര കിലോ കഞ്ചാവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ പാരിപ്പള്ളി: വിൽപനക്കെത്തിച്ച അര കിലോ കഞ്ചാവുമായി ഓട്ടോ ഡ്രൈവറായ യുവാവിനെ പിടികൂടി. കല്ലുവാതുക്കൽ വരിഞ്ഞം മണികണ്ഠ വിലാസത്തിൽ മണികണ്ഠൻ (36) ആണ് പിടിയിലായത്. ഇയാൾ ഓട്ടോയിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപന നടത്തുന്നെന്ന് ജില്ല പൊലീസ് കമീഷണർ ടി. നാരായണന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. വരിഞ്ഞം പേഴുംകാട് എന്ന സ്ഥലത്ത് ചാവരുകാവ് അമ്പലത്തിനു സമീപം വെച്ച് പ്രായപൂർത്തിയെത്താത്ത കുട്ടിക്ക് കഞ്ചാവ് കൈമാറുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഓട്ടോയുടെ ഡാഷ് ബോർഡിൽ നിന്ന് 550 ഗ്രാം കഞ്ചാവ് കൂടി കണ്ടെടുത്തു. ഓട്ടോയും കസ്റ്റഡിയിലെടുത്തു. പാരിപ്പള്ളി ഇൻസ്പെക്ടർ എ. അൽജബറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയിംസ്, പ്രദീപ്കുമാർ, എ.എസ്.ഐ ബിജു, എസ്.സി.പി.ഒ ശ്രീകുമാർ, സി.പി.ഒ സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.