സി. കേശവന്‍ അനുസ്മരണം

കൊല്ലം: സി. കേശവ‍ന്‍റെ സംഭാവനകളെ അനുസ്മരിക്കുന്നതിനായി മയ്യനാട് പഞ്ചായത്ത് സംഘടിപ്പിക്കുന്ന 'കേശവീയം' മന്ത്രി സജി ചെറിയാന്‍ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. മയ്യനാട് എം.എസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വൈകീട്ട് നാലിന് നടക്കുന്ന പരിപാടിയില്‍ എം. നൗഷാദ് എം.എല്‍.എ അധ്യക്ഷത വഹിക്കും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. സാം കെ. ഡാനിയല്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ബി. യശോദ, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ജെ. ഷാഹിദ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ജവാബ് റഹ്​മാന്‍, ജില്ല പഞ്ചായത്ത് മെംബര്‍ സെല്‍വി എന്നിവർ പ​ങ്കെടുക്കും. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഐ.എൻ.ടി.യു.സി മുന്നിലുണ്ടാകും കൊല്ലം: കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഐ.എൻ.ടി.യു.സി മുൻപന്തിയിൽ കാണുമെന്ന്​ സംസ്ഥാന പ്രസിഡന്‍റ്​ ആർ. ചന്ദ്രശേഖരൻ. ഐ.എൻ.ടി.യു.സി സംഘടനാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന പ്രഥമ ജില്ല കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ രാജ്യ വ്യാപകമായി മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന പൊതു പണിമുടക്കിൽ ഐ.എൻ.ടി.യു.സി സജീവമായി പങ്കെടുക്കും. ജില്ലയിലെ മികച്ച കർഷക അവാർഡ് കരസ്ഥമാക്കിയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്​ ഭാരവാഹി ഗിരിജ എസ്​. പിള്ളയെ ഡി.സി.സി പ്രസിഡന്‍റ്​ പി. രാജേന്ദ്രപ്രസാദ്​ ആദരിച്ചു. ജില്ല പ്രസിഡന്‍റ്​ എ.കെ. ഹഫീസ് അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി വനിതാ വിഭാഗം സംസ്ഥാന ചെയർപേഴ്സൺ കൃഷ്ണവേണി ജി. ശർമ, എസ്​. നാസറുദ്ദീൻ, കോതേത്ത് ഭാസുരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.