ചവറ: ബ്ലോക്ക് പഞ്ചായത്തിന്‍റെയും ക്ഷീരവികസന വകുപ്പിന്‍റെയും നേതൃത്വത്തിൽ പടിഞ്ഞാറ്റക്കര ക്ഷീരോൽപാദക സഹകരണ സംഘത്തിൽ ക്ഷീരകർഷക സംഗമം സംഘടിപ്പിച്ചു. ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി അധ്യക്ഷത വഹിച്ചു. ക്ഷീരവികസന സെമിനാർ, നാടൻ പശുക്കളുടെ പ്രദർശനം, ക്ഷീരകർഷകരെ ആദരിക്കൽ, ക്ഷീരകർഷക ക്ഷേമനിധി സ്പോട്ട് രജിസ്ട്രേഷൻ, ഡയറി എക്സിബിഷൻ, വിരമിച്ച ഉദ്യോഗസ്ഥരെ ആദരിക്കൽ, സംഘം സെക്രട്ടറിമാരെ ആദരിക്കൽ എന്നിവ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു, തങ്കച്ചി പ്രഭാകരൻ, തുളസീധരൻപിള്ള, ജില്ല പഞ്ചായത്തംഗം സോമൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പ്രസന്നൻ ഉണ്ണിത്താൻ, ജോസ് വിമൽരാജ്, ബിന്ദുമോൾ, പ്രിയ ഷിനു, സുമയ്യ അഷ്റഫ്, അഡ്വ. യൂസുഫ്കുഞ്ഞ്, അനസ് നാത്തയ്യത്ത്, രാധാമണി, പ്രദീപ്കുമാർ, അനിൽകുമാർ, ലളിതഷാജി, സംഘം പ്രസിഡന്റ് എൻ. ദിവാകരൻ, പ്രിൻസിജോൺ, ബബീന മറിയ, ഫൗസിയ, ബെനീറ്റ, സംഘം സെക്രട്ടറി ഡിൽഷ സതീശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.