..... പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

(ചിത്രം) കൊല്ലം: ഇന്ധനവില വർധനക്കെതിരെയും ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷ‍ന്‍റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. അസോസിയേഷ‍ന്‍റെ നേതൃത്വത്തിൽ ഏരിയ, യൂനിറ്റ് കേന്ദ്രങ്ങളിൽ തൊഴിലാളികൾ ബുധനാഴ്ച വൈകീട്ട് പ്രതിഷേധ ജ്വാല തെളിച്ചു. ജില്ലതല ഉദ്ഘാടനം ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ നിർവഹിച്ചു. യോഗത്തിൽ ജില്ല പ്രസിഡന്‍റ്​ എക്സ് ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എം.എ. രാജഗോപാൽ, ജില്ല സെക്രട്ടറി ജി. ലാലുമണി, ഏരിയ സെക്രട്ടറി ദിലീപ്, ജില്ല കമ്മിറ്റി അംഗങ്ങളായ ടി. പുഷ്പൻ, ബിജു, അശോകൻ, കൊച്ചുണ്ണി, പി.ഡി. ജോസ്, മോഹൻരാജ് എന്നിവർ സംസാരിച്ചു. പരവൂർ നഗരസഭ ബജറ്റ്​ അവതരിപ്പിച്ചു പരവൂര്‍: നഗരസഭയുടെ 2022-2023 വർ‍ഷത്തെ ബജറ്റ് നഗരസഭ വൈസ് ചെയർമാൻ എ. സഫർകയാൽ അവതരിപ്പിച്ചു. 54.37 കോടി രൂപ വരവും 46.66 കോടി രൂപ ചെലവും 7.71 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസം നടത്തുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്, പരവൂർ കായൽ, ഇടവ നടയറ കായൽ വരെ ടി.എസ് കനാൽവഴി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഹൗസ് ബോട്ട് സംവിധാനം, സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, പൊഴിക്കര ചീപ്പുപാലത്തിനു സമീപത്തെ മണൽത്തിട്ട നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കും. പുത്തൻകടവ് മുതൽ കാപ്പിൽപാലം വരെ ഇടവ നടയറ കായലിന് സമാന്തരമായി തൂക്കുപാലം നിർമിക്കും. കോളനികളുടെ അവസ്ഥ പഠനവിധേയമാക്കുകയും ക്ഷേമകാര്യ കമ്മിറ്റികൾ രൂപവത്​കരിക്കുകയും ചെയ്യും. ടൗൺഹാളിന് വസ്തു വാങ്ങൽ, താലൂക്ക് ആശുപത്രിയിൽ സൗജന്യ ഡയാലിസിസ്, ആശുപത്രിയിലേക്ക് പുതിയ ട്രാൻസ്‌ഫോമറും മറ്റ് സൗകര്യങ്ങളും ഒപ്പം പുതിയ ജനറേറ്ററും, നഗരസഭാതലത്തിൽ ക്ഷീരസംഘം രൂപവത്​കരിക്കൽ, പാലിയേറ്റിവ് കെയർ പദ്ധതി, എല്ലാ വാര്‍ഡുകളും ഹരിതസമൃതി വാര്‍ഡുക്കളാക്കും, ഓണക്കാലത്തേക്ക് പൂക്കൃഷി നടത്തുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ബജറ്റ്​ ചര്‍ച്ച വ്യാഴാഴ്ച രാവിലെ 10ന്​ നടക്കുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ പി. ശ്രീജ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.