'ചരിത്രബോധം അപകടകരമായ ഘട്ടത്തിൽ'

കൊല്ലം: ചരിത്രബോധത്തെ അപകടപ്പെടുത്തി പുനര്‍നിര്‍മാണം നടത്തുന്നത് പുതിയകാലം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് വിലയിരുത്തി പുസ്തക സംവാദം. സലിന്‍ മാങ്കുഴി രചിച്ച 'പത യു.എ' എന്ന സമാഹാരത്തെ മുന്‍നിർത്തി കൊല്ലം പ്രസ്‌ക്ലബിലായിരുന്നു സംവാദം. വീരപരിവേഷവും താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് വളച്ചൊടിച്ച ചരിത്രം സത്യമെന്ന മട്ടില്‍ അവതരിപ്പിക്കുന്നത് തിരിച്ചറിയേണ്ടതുണ്ട്. സാഹിത്യത്തിലൂടെയും ചരിത്രത്തിന്‍റെ അപനിര്‍മാണം നടക്കുന്നു. അത്തരമൊരു ഭീഷണിയുടെ പശ്ചാത്തലത്തിലാണ് കഥാസമാഹാരം പ്രസക്തമാകുന്നതെന്നും വിലയിരുത്തി. കഥാകൃത്തിനോടൊപ്പം ശ്രീനാരായണ കോളജ് മലയാള വിഭാഗം മേധാവി ഡോ. എം. എസ്. സുചിത്ര, അധ്യാപകരായ ഡോ. എസ്. ജയന്‍, ആര്‍. രാഖി, ഫാത്തിമ മാതാ നാഷനല്‍ കോളജിലെ മലയാള വിഭാഗം മേധാവി ഡോ. പെട്രീഷ്യ ജോണ്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് അജിത് ശ്രീനിവാസന്‍, സെക്രട്ടറി ജി. ബിജു, ഗവേഷണ വിദ്യാര്‍ഥി എസ്. ആര്യ, വിദ്യാര്‍ഥികളായ വി.എസ്. പൂജ, അമല്‍രാജ്, പൂജാസുധന്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.