(ചിത്രം) കൊല്ലം: 'ഹിജാബ് മൗലിക അവകാശം, അടിയറ വെക്കില്ല' മുദ്രാവാക്യമുയർത്തി വിമൻ ഇന്ത്യ മൂവ്മെന്‍റ് കൊല്ലം മണ്ഡലം കമ്മിറ്റി ചിന്നക്കടയിൽ നടത്തി. ജില്ല സെക്രട്ടറി തസ്നി ബിനോയ് അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ ജില്ല വൈസ് പ്രസിഡന്‍റ് എ.കെ. ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി രാഗി അശോകൻ, സൗമ്യ നിയാസ്, നജീറ സിയാദ് എന്നിവർ സംസാരിച്ചു. കേബിൾ സ്ഥാപിച്ച സ്ഥലങ്ങളിൽ വലിയ കുഴികൾ (ചിത്രം) ഇരവിപുരം: ദേശീയപാതയിൽ ഭൂമി തുരന്ന് വൈദ്യുതി കേബിൾ സ്ഥാപിച്ച സ്ഥലങ്ങളിൽ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടുതുടങ്ങി. മാടൻനടയ്ക്കും പോളയത്തോടിനും ഇടയിലായാണ് കുഴികൾ രൂപപ്പെട്ടത്. വാഹനങ്ങൾ കടന്നു പോകുമ്പോൾ ഇവിടം ഇടിഞ്ഞുതാഴ്ന്ന് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.