മെരിറ്റ് അവാർഡ് സംഗമം

ഇരവിപുരം: കൊല്ലൂർവിള ഭാരത്‌ നഗർ റസിഡൻസ്‌ അസോസിയേഷൻ മെരിറ്റ്‌ അവാർഡ്‌ സംഗമം കൊല്ലൂർവിള സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റും മുൻ കൗൺസിലറുമായ അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. നഗർ പ്രസിഡന്റ്‌ എം.ആർ. മണി അധ്യക്ഷതവഹിച്ചു. മികച്ച വിജയം നേടിയ വിദ്യാർഥികളെയും റിപ്പബ്ലിക്‌ ദിന പരേഡിൽ പങ്കെടുത്ത അഖിൽ എസ്.രാജ്​,‌ കേരള അണ്ടർ-19 ക്രിക്കറ്റ്‌ റ്റീമിൽ ഇടം നേടിയ ഗോപിക ഗായത്രി ദേവി, കൗൺസിലർമാരായ സജീവ്‌, ഹംസത്ത്ബീവി, ആരോഗ്യ പ്രവർത്തക ഷൈല എന്നിവരെയും ആദരിച്ചു. ഷംസുദ്ദീൻ, അൻസർ അസീസ്‌, സുരേഷ്‌ ബാബു, ഗോപൻ ആദിക്കാട്‌, ഷിയാസ്‌, ഷരീഫ്‌ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.