കൊല്ലം: കോർപറേഷൻ പരിധിയിൽ ബി.എസ്സി നഴ്സിങ്, ജനറൽ നഴ്സിങ് എന്നീ കോഴ്സുകൾ പാസായവർക്ക് രണ്ട് വർഷത്തേക്ക് പെയിഡ് ഇന്‍റേൺഷിപ് നൽകുന്ന 'ദീപങ്ങൾ' പദ്ധതിക്കും എൻജിനീയറിങ് ബിരുദം പാസായവർക്കും പോളിടെക്നിക്, ഐ.ടി.ഐ പാസായവർക്കും പെയിഡ് ഇന്‍റേൺഷിപ് നൽകുന്ന പദ്ധതിയായ 'സ്കിൽ ടെക്കി'നും വേണ്ടി അഭിമുഖം നടക്കുന്ന വേദി മാറ്റി. 'ദീപങ്ങൾ' അഭിമുഖം 16ന് രാവിലെ 10.30ന് സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ അനക്സിൽ നടത്തും. 'സ്കിൽടെക്' അഭിമുഖം 18ന് രാവിലെ 10.30ന് സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ അനക്സിൽ നടത്തും. കോർപറേഷൻ പരിധിയിൽ സ്ഥിരതാമസമുള്ള 19 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം ഹാജരാകണം. അപേക്ഷ ക്ഷണിച്ചു കൊല്ലം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, രണ്ടാംകുറ്റിയിലെ ടി.കെ.എം.ഐ.സി.ടി.പിയിൽ നടത്തുന്ന ഡിപ്ലോമ ഇൻ ലൊജിസ്റ്റിക് മാനേജ്മെന്‍റ് കോഴ്സിന്‍റെ ഓൺലൈൻ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആറ് മാസം ദൈർഘ്യമുള്ള കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഒരു മാസത്തെ ഇന്‍റേൺഷിപ്പും തുടർന്ന് ഇന്ത്യയിലും പുറത്തും ലോജിസ്റ്റിക്ക് കമ്പനികളിൽ ഉണ്ടാകുന്ന ഒഴിവുകളിൽ പ്ലേസ്മെന്‍റും നൽകും. ടി.കെ.എം.ഐ.സി.ടി.പി ഓഫിസിൽ നിന്ന് അപേക്ഷ വാങ്ങി ഫീസ് അടക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 8089909343 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.