പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി വാങ്ങിയ സ്ഥലത്തിന്റെ ആധാരം കൈമാറി

കടയ്ക്കൽ: കുമ്മിൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിനുവേണ്ടി വാങ്ങിയ സ്ഥലത്തിന്റെ ആധാരം മന്ത്രി ജെ. ചിഞ്ചുറാണിയിൽനിന്ന്​ പഞ്ചായത്ത് പ്രസിഡന്റ് കെ. മധു ഏറ്റുവാങ്ങി. കുമ്മിൾ സംബ്രമം റോഡിലാണ് പ്രാഥമികാരോഗ്യ കേന്ദ്രം നിർമിക്കുന്നതിന് 43 സെന്റ് സ്ഥലം പഞ്ചായത്ത് വാങ്ങിയത്. തുളസിമുക്കിൽ പഞ്ചായത്ത് വക 14 സെന്റ് സ്ഥലത്ത് നേരത്തേ പ്രാഥമികാരോഗ്യ കേന്ദ്രം നിർമിക്കാൻ തറക്കല്ലിട്ടിരുന്നു. എന്നാൽ, ഭാവിയിൽ ഇവിടെ സ്ഥല പരിമിതി പ്രശ്‌നമാകുമെന്ന് കണ്ട് ഭരണസമിതി പുതിയ സ്ഥലം വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ വകയിരുത്തിയ പതിനാലേകാൽ ലക്ഷം രൂപയും പൊതുജനങ്ങളിൽനിന്ന്​ സമാഹരിച്ച തുകയും ചേർത്ത് 41 ലക്ഷം രൂപക്കാണ് സ്വകാര്യ വ്യക്തിയിൽനിന്ന്​ ഭൂമി വാങ്ങിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയേൽ പ്രതിഭകളെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, കെ. കൃഷ്ണപിള്ള, പി. രജിതകുമാരി, എം. നസീർ, ജെ.സി. അനിൽ, എം.എം. ഇർഷാദ്, എസ്. രാധിക, സുധിൻ കടയ്ക്കൽ, കെ. റസീന, ആർ. ബീന, എസ്. ഷീലകുമാരി, എ. സഫറുള്ള ഖാൻ, ഡി. അജയൻ, ഇ.വി. ജയപാലൻ, അഹമ്മദ് കബീർ, എം.എസ്. സുമേഷ്, കെ.കെ. വത്സ, കുമ്മിൾ ഷെമീർ, എം.എസ്. ജ്യോതി, നിഫാൽ, എൽ. രജികുമാരി, പി. ശശികുമാർ, വി. ശാലിനി, ഡോ. ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു. ചിത്രം കുമ്മിൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് വാങ്ങിയ സ്ഥലത്തിന്റെ ആധാരം മന്ത്രി ചിഞ്ചുറാണിയിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. മധു ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.