കൊല്ലം: മൺറോതുരുത്തിൽ വീണ്ടും നിർമാണപ്രവർത്തനങ്ങൾ നടത്തി പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്ന് കേരള പരിസ്ഥിതി ഗവേഷക അസോസിയേഷൻ പ്രസിഡന്‍റ് ഡോ. സൈനുദ്ദീൻ പട്ടാഴി. സംസ്ഥാന ബജറ്റിൽ രണ്ടുകോടി രൂപ അവിടത്തെ ഭവന നിർമാണത്തിനുവേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. മൺറോതുരുത്തിനു യോജിച്ച വികസന പദ്ധതികൾ അല്ല അത്. ദുരിതബാധിത പ്രദേശത്ത് താമസിക്കുന്ന 2000 കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയോ സർക്കാർ പൊതുഭവന പദ്ധതികളിൽ താമസിപ്പിക്കുകയോ വേണം. സ്ഥിരമായി വെള്ളം കെട്ടിനിൽക്കുന്ന ഇന്തോനേഷ്യ, ഫിലിപ്പീൻസ്, അസം തുടങ്ങിയ സ്ഥലങ്ങളിലാണ് ആംഫിബിയസ് വീടുകൾനിർമിക്കുന്നത്. മൺറോ തുരുത്തിലെ പ്രശ്നങ്ങൾ ആഗോളതാപനം, കാലാവസ്ഥവ്യതിയാനം മൂലമെന്ന് ജനങ്ങളെ സർക്കാർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. 'ബജറ്റ് ചെറുകിട വ്യാപാര മേഖലയെ അവഗണിച്ചു' കൊല്ലം: ചെറുകിട വ്യാപാര രംഗത്തെ സംരക്ഷിക്കുന്നതിനായി ഉത്തേജക പാക്കേജുകള്‍ ഒന്നുംതന്നെ ബജറ്റിലില്ലെന്ന് യുനൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ ജില്ല സെക്രേട്ടറിയറ്റ്. ചെയര്‍മാന്‍ നിജാംബഷി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് ചെയര്‍മാന്‍ എച്ച്. സലിം അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ ആസ്റ്റിന്‍ ബെന്നന്‍, ജില്ല കണ്‍വീനര്‍ ഷാജഹാന്‍ പടിപ്പുര, ഡി. മുരളീധരന്‍, റെജി ഫോട്ടോപാര്‍ക്ക്, ഷിഹാന്‍ബഷി, എ.എ. ലത്തീഫ്, നുജൂം കിച്ചന്‍ഗാലക്‌സി, ഇ.എം. അഷ്‌റഫ് പള്ളത്തുകാട്ടില്‍, നിഹാർ വേലിയില്‍, കെ. ഐസക് കുട്ടി, എം.ഇ. ഷെജി, എസ്. വിജയന്‍, നൗഷാദ് പാരിപ്പള്ളി, ബാബുക്കുട്ടന്‍പിള്ള, എം.സിദ്ദീഖ് മണ്ണാന്‍റയ്യം, അനീഷ്, എസ്. രാജു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.