കുണ്ടറയില്‍ ബസ് സ്‌റ്റേഷന്‍ നിര്‍മിക്കാന്‍ ഒരുകോടി

കുണ്ടറ: കുണ്ടറയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന്‍ നിര്‍മിക്കുന്നതിന് ബജറ്റില്‍ ഒരുകോടി രൂപ നീക്കി​െവച്ചു. കൊല്ലം തേനി, കൊല്ലം തിരുമംഗലം ദേശീയപാതകള്‍ സംഗമിക്കുന്ന കുണ്ടറയില്‍ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ക്ക് ബസ് സ്റ്റേഷന്‍ വേണമെന്നത് ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു. കുണ്ടറയില്‍ സര്‍വിസ് അവസാനിച്ചശേഷം വാഹനങ്ങള്‍ റോഡിനുവശങ്ങള്‍ ​ൈകയേറിയാണ് പാര്‍ക്ക്​ ചെയ്തുവരുന്നത്. ബസ് സ്റ്റേഷന്‍ തുടങ്ങുന്നത് കുണ്ടറയുടെ വികസനത്തിന് വലിയ സഹായമാവുമെന്ന് പി.സി. വിഷ്ണുനാഥ് എം.എല്‍.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.