കുടിവെള്ളമില്ല; അസി.എൻജിനീയറെ ഉപരോധിച്ചു

- ചിത്രം - ‌കുണ്ടറ: പഞ്ചായത്തിലെ 14 വാർഡുകളിലെ കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്​ സി.പി.ഐ കുണ്ടറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയറിനെ ഉപരോധിച്ചു. ലോക്കൽ സെക്രട്ടറി എം. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന ഉപരോധം കുണ്ടറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ആർ. ഓമനക്കുട്ടൻ പിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം ആർ. വേണുഗോപാൽ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ടി. ജെറോം, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബൈജു കരീം, സന്തോഷ് റോയി, പുന്നത്തടം പഞ്ചായത്ത് അംഗം മുക്കൂട് രഘു, എ.ഐ.വൈ.എഫ് വില്ലേജ് സെക്രട്ടറി പ്രേംകുമാർ, സോളമൻ, നാസർ എന്നിവർ സംസാരിച്ചു. മൂന്നുദിവസത്തിനകം കിഴക്കൻ മേഖലയിലും ബാക്കിയുള്ള വാർഡിൽ ഉടൻ കുടിവെള്ളക്ഷാമം പരിഹരിക്കാമെന്നും ജലനിധി കണക്​ഷനുവേണ്ടി കുഴിച്ച റോഡുകൾ ഉടൻതന്നെ കോൺക്രീറ്റ് ചെയ്യാമെന്നും ഉറപ്പിന്മേൽ സമരപരിപാടികൾ അവസാനിപ്പിച്ചു. ചിത്രം. സി.പി.ഐ കുണ്ടറ വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.