ബജറ്റ് നിരാശജനകം

ശാസ്താംകോട്ട: റേഷൻ വ്യാപാരികളുടെ സേവനവേതന വ്യവസ്ഥ പരിഷ്കരിക്കുന്നതിനും സെയിൽസ്മാൻമാർക്ക് വേതനം അനുവദിക്കണമെന്ന ആവശ്യത്തിനും ബജറ്റിൽ നിർദേശമില്ലാത്തത്​ നിരാശജനകവും പ്രതിഷേധാർഹവുമാണെന്ന് കെ.എസ്. ആർ.ആർ.ഡി.എ സംസ്ഥാന കമ്മിറ്റി. വ്യാപാരി സമൂഹത്തെ തീർത്തും അവഗണിച്ച നിലപാടിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്ന് കേരള സ്റ്റേറ്റ് റീ​ട്ടെയിൽ റേഷൻ ഡിലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്​ അഡ്വ. കൃഷ്​ണപ്രസാദ്, ഭാരവാഹികളായ കാടാമ്പുഴ മൂസ, വി. അജിത്കുമാർ, കുറ്റിയിൽ ശ്യാം, എൻ. ഷിജീർ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.