സംഘാടക സമിതി രൂപവത്​കരിച്ചു

ശാസ്താംകോട്ട: നൂറ് വർഷം പിന്നിട്ട മൈനാഗപ്പള്ളി ശ്രീചിത്തിരവിലാസം എൽ.പി, യു.പി സ്കൂളുകളുടെ ശതാബ്ദി ആഘോഷങ്ങളുടെ നടത്തിപ്പിനായി സംഘാടകസമിതി രൂപവത്​കരിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലാലിബാബു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ഷാജി ചിറയ്ക്കുമേൽ, പഞ്ചായത്ത് അംഗങ്ങളായ ആർ. ബിജുകുമാർ, സജിമോൻ, കല്ലട ഗിരീഷ്, എസ്.എം.സി ചെയർമാൻ ജെ.പി. ജയലാൽ, പി.ടി.എ പ്രസിഡന്‍റ്​ അജിത്കുമാർ, പ്രഥമാധ്യാപകരായ ശ്രീലത, സുധാ ദേവി എന്നിവർ സംസാരിച്ചു. ോട്ടോ: മൈനാഗപ്പള്ളി ശ്രീചിത്തിരവിലാസം സ്കൂളിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ നടത്തിപ്പിനായി സംഘാടക സമിതി രൂപവത്​കരണം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.