കൊല്ലം: നഗരത്തിലെ തിരക്കേറിയ ജങ്ഷനുകളില്‍ കാല്‍നടയാത്രക്കാരുടെ റോഡ് മുറിച്ച് കടക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കോർപറേഷന്‍ നിര്‍മാണം പൂര്‍ത്തീകരിച്ച സെന്‍റ് ജോസഫ് സ്‌കൂള്‍-പാര്‍വതി മില്‍ ജങ്ഷന്‍ ഫുട് ഓവര്‍ബ്രിഡ്ജ് മേയര്‍ പ്രസന്ന ഏണസ്റ്റ് നാടിന് സമര്‍പ്പിച്ചു. അമൃത് പദ്ധതി വഴി 253.45 കോടി രൂപയുടെ 51 പദ്ധതികളാണ് കോര്‍പറേഷന്‍ നടപ്പിലാക്കുന്നത്. 43 പദ്ധതികള്‍ പൂര്‍ത്തിയായി. മറ്റു പദ്ധതികളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്ന് മേയര്‍ പറഞ്ഞു. ഹൈസ്‌കൂള്‍ ജങ്ഷന്‍, ചെമ്മാന്‍മുക്ക്, സെന്‍റ് ജോസഫ് സ്‌കൂള്‍-പാര്‍വതി മില്‍ ജങ്ഷന്‍ എന്നിവിടങ്ങളിലാണ് ഫുട് ഓവര്‍ബ്രിഡ്ജ് സ്ഥാപിച്ചിട്ടുള്ളത്. 32 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയുമാണ് സെന്‍റ് ജോസഫ്- പാര്‍വതി മില്‍ ഫുട് ഓവര്‍ബ്രിഡ്ജിനുള്ളത്. വശങ്ങളിലെ സ്റ്റെയറിന് 1.5 മീറ്റര്‍ വീതിയുണ്ട്. 65 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ് . ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷതവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ജി. ഉദയകുമാര്‍, എസ്. ഗീതാകുമാരി, യു. പവിത്ര എന്നിവര്‍ പങ്കെടുത്തു. താൽക്കാലിക നിയമനം കൊല്ലം: മയ്യനാട് സി. കേശവന്‍ മെമ്മോറിയല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിന് അഭിമുഖം 22 രാവിലെ 11ന് നടക്കും. എസ്.എസ്.എല്‍.സി, ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്, കുറഞ്ഞത് മൂന്ന് വര്‍ഷത്തെ ഹെവി വാഹനങ്ങള്‍ ഓടിച്ച പരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 40 വയസ്സ്. ഫോണ്‍- 0474 2555050.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.