ബാങ്ക് ജീവനക്കാർ ധർണ നടത്തി

ചിത്രം- കൊല്ലം: കാത്തലിക് സിറിയൻ ബാങ്കിൽ തൊഴിലാളി അവകാശ നിഷേധങ്ങൾക്കെതിരെ 14ന് വീണ്ടും പണിമുടക്കും. ജീവനക്കാരുടെ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ ഇതര ബാങ്കുകളിലെ ജീവനക്കാർ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസിന്‍റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫിസിന് മുമ്പിൽ ധർണ നടത്തി. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ജി. ബാബു ഉദ്ഘാടനം ചെയ്തു. യു.എഫ്.ബി.യു ജില്ല കൺവീനർ യു. ഷാജി അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി ആനന്ദൻ, എ.ഐ.ബി.ഇ.എ ജില്ല ജോയന്‍റ് സെക്രട്ടറി എം.എ. നവീൻ, എ.ഐ.ബി.ഒ.സി ജില്ല സെക്രട്ടറി രതീഷ്, ബി.ഇ.എഫ്.ഐ ജില്ല സെക്രട്ടറി അമൽദാസ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.