ചിത്രം- കൊല്ലം: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്‍റെ ജില്ല യുവജന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലും അന്താരാഷ്ട്ര വനിത ദിനാചരണത്തോടനുബന്ധിച്ച് 'സ്വാതന്ത്ര്യത്തിന് എഴുപത്തിയഞ്ചാം വാര്‍ഷികവും സ്ത്രീ സമൂഹവും' വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു. എസ്.എന്‍ കോളജില്‍ എന്‍.എസ്.എസ് യൂനിറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച സെമിനാര്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ കുമാര്‍ അധ്യക്ഷതവഹിച്ചു. യുവജനക്ഷേമ ബോര്‍ഡ് അംഗം സന്തോഷ് കാല, ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍ വി.എസ്. ബിന്ദു, ഷബീര്‍, ഡോ. എസ്. വിദ്യ, പ്രസാദ്, ഡോ. സൗമ്യ എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. വി.എല്‍. പുഷ്പ, ഡോ. എസ്. ജയശ്രീ, ഡോ. പി.ജി. ശശികല, ഡോ. ബി.ടി. സുലേഖ, ഡോ. എസ്. ജിഷ എന്നിവരെ മേയര്‍ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.