വാർഷികവും ഖുർആൻ അക്കാദമി ഉദ്​ഘാടനവും

കൊല്ലം: പെരിങ്ങാട് സ്വലാത്ത് 20-ാം വാർഷികവും ഖുർആൻ അക്കാദമി ന്യൂ ബ്ലോക്ക് ഉദ്​ഘാടന സമ്മേളനവും വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും.11ന്​ വൈകീട്ട്​ മൂന്നിന്​ നടക്കുന്ന സാംസ്കാരിക സമ്മേളനം എൻ..കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. വൈകീട്ട്​ അഞ്ചിന്​ ഖുർആൻ അക്കാദമി ന്യൂ ബ്ലോക്ക് ഉദ്​ഘാടനം ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്‍റ്​ കെ.പി. അബൂബക്കർ ഹസ്രത്ത്​ ഉദ്​ഘാടനം ചെയ്യും. സെയ്ദ് ഷിഹാബുദ്ദീൻ അഹ്​ദൽ മുത്തന്നുർ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ പ​ങ്കെടുക്കും. സമാപന ദുആ സമ്മേളനത്തിൽ എൻ.എ. അബൂബക്കർ ബാഖവി, ഏരൂർ ശംസുദ്ദീൻ മദനി, പി.കെ. ബാദുഷ സഖാഫി തുടങ്ങിയവർ പ​ങ്കെടുക്കും. പെരിങ്ങാട് ജുമാമസ്ജിദ്​ ചീഫ് ഇമാം പെരിങ്ങാട്​ ഉസ്താദ്​, സ്വാഗത സംഘം കൺവീനർ മൈലക്കാട് ഷാ, സുനീർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.