ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കാൻ നിർദേശം

പുനലൂർ: കുടിവെള്ളക്ഷാമം രൂക്ഷമായ പുനലൂർ നഗരസഭ പ്രദേശങ്ങളിൽ ടാങ്കറുകളിൽ ശുദ്ധജലം എത്തിക്കണമെന്ന് പി.എസ്. സുപാൽ എം.എൽ.എ വാട്ടർ അതോറിറ്റി അധികൃതർക്ക് നിർദേശം നൽകി. പുനലൂർ താലൂക്ക് വികസന സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗങ്ങളുടെ ശല്യം ഒഴിവാക്കുന്നതിന് സ്ഥാപിച്ച സൗരോർജ വേലി സംരക്ഷിക്കുന്നതിന് പഞ്ചായത്തുകളെക്കൂടി ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നും എം.എൽ.എ നിർദേശിച്ചു. പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, തഹസിൽദാർ കെ.എസ്. നസിയ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.