റേഷൻ ഡീലേഴ്​സ്​ സമ്മേളനം

ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിൽ വർഷങ്ങൾക്ക് മുമ്പ്​ നിർത്തലാക്കിയ സിവിൽ സപ്ലൈസ്​ ഓഫിസും ഗോഡൗണും പുനഃസ്ഥാപിക്കണമെന്ന്​ കെ.എസ്.ആർ.ആർ.ഡി.എ കുന്നത്തൂർ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എൻ.ആർ. കുറുപ്പ് അധ്യക്ഷതവഹിച്ചു. മുതിർന്ന വ്യാപാരികളെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അൻസർ ഷാഫി ആദരിച്ചു. സംസ്ഥാന സെക്രട്ടറി കുറ്റിയിൽ ശ്യാം, ശശിധരൻ, ബുല്ലമിൻ, കെ. പ്രമോദ്, ജയശീലൻ, മജീദ് റാവുത്തർ, ബഷീർ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ.ആർ. കുറുപ്പ് (പ്രസി.), രാമചന്ദ്രൻ പിള്ള (വർക്കിങ്​ പ്രസി.), ജോയി, ചന്ദ്രശേഖരപിള്ള (വൈസ്. പ്രസി.), ബഷീർ റാവുത്തർ (ജന. സെക്രട്ടറി), വിശ്വനാഥൻ, ജയപ്രസാദ്, ശാന്തകുമാർ, സുരേന്ദ്രൻ പിള്ള (സെക്ര.), സോമൻ പിള്ള (ട്രഷ.), കുറ്റിയിൽ ശ്യാം (സംസ്ഥാന കമ്മിറ്റി അംഗം), റിയാസ് പറമ്പിൽ (മീഡിയ കൺവീനർ)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.