കശുവണ്ടി തൊഴിലാളികളുടെ ഹെഡ് പോസ്‌റ്റ്​ ഓഫിസ് മാർച്ച്‌

കൊല്ലം: വിവിധ ആവശ്യങ്ങളുമായി കേരള കശുവണ്ടി തൊഴിലാളി കേന്ദ്ര കൗൺസിലിന്‍റെ (എ.ഐ.ടി.യു.സി) ആഭിമുഖ്യത്തിൽ ബുധനാഴ്ച കൊല്ലം ഹെഡ് പോസ്റ്റ്‌ ഓഫിസിലേക്ക് മാർച്ച്‌ നടത്തും. രാവിലെ 10 ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. കലക്ടറേറ്റ്​ ധർണ കൊല്ലം: വഴിയോര കച്ചവടനിയമം നടപ്പാക്കുക, ഒഴിപ്പിക്കൽ ഭീഷണി അവസാനിപ്പിക്കുക, തൊഴിലാളികൾക്ക്​ ലൈസൻസ്​, തിരിച്ചറിയൽ കാർഡ്​ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ തൊഴിലാളികളും കുടുംബങ്ങളും വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍റെ ആഭിമുഖ്യത്തിൽ കലക്ടറേറ്റ്​ ധർണ നടത്തും. സി.ഐ.ടി.യു ജില്ല വൈസ്​ പ്രസിഡന്‍റ്​ എക്​സ്​. ഏണസ്റ്റ്​ ഉദ്​ഘാടനംചെയ്യും. അനുശോചിച്ചു കൊല്ലം: മുസ്‌ലിംലീഗ് അധ്യക്ഷനും സമസ്ത കേരള ജംഇയ്യതുൽ ഉലമ വൈസ് പ്രസിഡന്‍റും നിരവധി മഹല്ലുകളുടെ ഖാദിയുമായ ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ കേരള സുന്നി ജമാഅത്ത് യൂനിയൻ സംസ്ഥാന ചെയർമാൻ നാസിമുദ്ദീൻ ബാഫഖി തങ്ങൾ അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.