(ചിത്രം) കൊല്ലം: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐക്യകർഷക സംഘം ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. ആർ.എസ്.പി ജില്ല സെക്രട്ടറി കെ.എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എൻ. ഓമനക്കൂട്ടൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. അജിത്കുമാർ, കെ.ജി. വിജയദേവൻ പിള്ള, മഹേശ്വരൻ പിള്ള, രാജശേഖരൻ ഉണ്ണിത്താൻ, ആർ. സുനിൽ, കുരീപ്പുഴ മോഹൻ, കെ.ജി. ഗിരീഷ്, തുളസീധരൻ പിള്ള, വിക്രമൻപിള്ള, ഉണ്ണികൃഷ്ണപിള്ള, വിജയൻ പിള്ള, സുഭാഷ് എസ് കല്ലട, തുണ്ടിൽ നിസാർ, ആർ. സദാശിവൻ എന്നിവർ സംസാരിച്ചു. .....kc+ kw+ ke..... അനുശോചിച്ചു കൊല്ലം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണം പൊതുസമൂഹത്തിന് തീരാനഷ്ടമാണെന്ന് ജമാഅത്ത് ഫെഡറേഷൻ ജില്ല കമ്മിറ്റി. മതസൗഹാർദത്തിനും മനുഷ്യ സാഹോദര്യത്തിനും സമാധാനത്തിനും അദ്ദേഹം നൽകിയ വിലപ്പെട്ട സംഭാവനകൾ കേരളീയ സമൂഹം എന്നും ഓർമിക്കുമെന്ന് ജില്ല പ്രസിഡന്‍റ് കുളത്തൂപ്പുഴ സലിമും ജനറൽ സെക്രട്ടറി കണ്ണനല്ലൂർ എ.എൽ. നിസാമുദ്ദീനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.