യുദ്ധഭൂമിയിലും കൈക്കൂലി, നാടണഞ്ഞ്​ സൽമാൻ

(ചിത്രം) ഇരവിപുരം: എങ്ങോട്ട് തിരിഞ്ഞാലും വെടിയൊച്ചയും സ്ഫോടനങ്ങളും. യുദ്ധത്തിന്‍റെ നടുക്കുന്ന ഓർമകളുമായി നാട്ടിലെത്തിയ വടക്കേവിള അക്കരവിള നഗർ 146 സൽമാൻ കോട്ടേജിൽ സലിം - ഷെമി ദമ്പതികളുടെ മകൻ സൽമാൻ, തനിക്ക്​ കൈക്കൂലി കൊടുക്കേണ്ടി വന്നത് യുദ്ധത്തെക്കാൾ ഭീകരമായ അനുഭവമായിപോയെന്ന് പറയുന്നു. ഖാർകിവിൽനിന്ന്​ ലിവിയിലേക്ക് പോകാൻ മെട്രോ സ്റ്റേഷനിലെത്തിയപ്പോഴാണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കയറണമെങ്കിൽ 800 ഡോളർ കൈക്കൂലിയായി പൊലീസും ടിക്കറ്റ്​ പരിശോധകനുമാണ്​ ആവശ്യപ്പെട്ടത്. ആ തുക ഇല്ലാത്തതിനാൽ മറ്റൊരു വഴിയെ പ്ലാറ്റ്ഫോമിലെത്താൻ നോക്കിയപ്പോൾ അവിടെ പിടികൂടിയവർ കൈയിലുണ്ടായിരുന്ന 150 ഡോളർ വാങ്ങിയാണ് വിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.