അഞ്ചൽ: വിദ്യാഭ്യാസ മേഖലയിലെ വിദേശ-സ്വകാര്യ പങ്കാളിത്ത വിഷയത്തിൽ സി.പി.എം സ്വീകരിച്ച നിലപാട് അപഹാസ്യമാണെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ആയൂർ ആരാധന ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് വി.എൻ. പ്രേംനാഥ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്. ജയ, വട്ടപ്പാറ അനിൽ, പി.ഒ. പാപ്പച്ചൻ, ബി. ജയചന്ദ്രൻ പിള്ള, പരവൂർ സജീബ്, ടി.എ. സുരേഷ് കുമാർ, ശ്രീഹരി, എ. ഹാരിസ്, കെ. സജിത്ത്, ജില്ല സെക്രട്ടറി വൈ. നാസറുദ്ദീൻ, ബിനോയ് കൽപകം, പി.ബി. വേണുഗോപാൽ, കടയിൽ ബാബു, പി .എസ്. മനോജ്, വിനോദ് പിച്ചിനാട്, ജഗദീഷ് ബൈജു, സാന്റേഴ്സ് ബേബി, ദീപു ജോർജ്, സുൽഫത്ത്, സി.പി ബിജുമോൻ, സി.ടി. ലൂക്കോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.