പത്തനാപുരം: കുമരംകുടി വനാതിര്‍ത്തിയിലെ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി കടകളും കാര്‍ഷികവിളകളും നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പുന്നല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കുമരംകുടി കുരിശിൻ മൂട്ടിലാണ് കാട്ടാനക്കൂട്ടമിറങ്ങിയത്. കുമരംകുടി കുരിശ്ശടി പുത്തൻവീട്ടിൽ തുളസീധരൻനായരുടെ ചായക്കട, സൂര്യമംഗലം വീട്ടിൽ പ്രസാദിന്‍റെ സ്റ്റേഷനറി കട എന്നിവ തകർത്തു. 40 വർഷത്തിലധികമായി തുളസീധരർ നായർ ചായക്കട നടത്തിവരുകയാണ്. കടയുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. സ്റ്റേഷനറി കടയിലെ സാധനങ്ങള്‍ മിക്കതും പാതയിലേക്ക് ചിതറി ക്കിടക്കുകയാണ്. സമീപത്തെ നിരവധി പേരുടെ കാര്‍ഷികവിളകളും നശിപ്പിച്ചു. വാഴ, മരച്ചീനി, തെങ്ങ്, കമുക്, വെറ്റിലക്കൊടി ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ വിളകളാണ് നശിപ്പിക്കപ്പെട്ടത്. രാത്രി എത്തിയ ആനകൾ അടുത്തദിവസം പുലര്‍ച്ചെ വരെ മേഖലയില്‍ നിലയുറപ്പിച്ചിരുന്നു. ഇരുമ്പ് പാത്രങ്ങള്‍ കൊട്ടി ശബ്ദമുണ്ടാക്കിയും പടക്കം പൊട്ടിച്ചുമാണ് നാട്ടുകാർ ആനയെ വനത്തിനുള്ളിലേക്ക് കടത്തിയത്. വന്യമൃഗങ്ങളുടെ ശല്യത്തിൽ ഉണ്ടാകുന്ന നാശത്തിന് നഷ്ടപരിഹാരങ്ങൾ ലഭിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പകല്‍ സമയങ്ങളിലും വന്യമൃഗ ശല്യം രൂക്ഷമാണ്. പടം....കുമരംകുടിയില്‍ കാട്ടാനയിറങ്ങി നശിപ്പിച്ച കടകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.