കുണ്ടറ: റിട്ട. ഉദ്യോഗസ്ഥരും അഭിഭാഷകരും പ്രവാസികളും ഓട്ടോ ഡ്രൈവറും കർഷക തൊഴിലാളികളും ചേരുന്ന വിളയിക്കുന്നത് നൂറ് മേനി. തൃപ്പിലഴികം ഏലായിലാണ് ഇവർ വിവിധയിനം പച്ചക്കറികൾ ജൈവ കൃഷി രീതിയിൽ വിളയിച്ചത്. രഞ്ജി മത്തായി, ഷിഹാബുദ്ദിൻ, സാജൻ മത്തായി, സജി മത്തായി, റോയി മത്തായി, സലിം ,കുഞ്ഞുമോൻ, തുളസീധരൻ, മായ എന്നിവരുടെ കൂട്ടായ്മയാണ് ഇവിടെ കൃഷി വിജയകരമാക്കുന്നത്. ചിത്രം തൃപ്പിലഴികം ഏലായിലെ ജൈവ പച്ചക്കറി കൃഷിക്കാരായ ഷാനവാസ്, ഷിഹാബുദ്ദീൻ, അഡ്വ.രഞ്ജി മത്തായി - കുണ്ടറ -
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.