ജൈവഭിത്തി നിർമാണത്തിനും കണ്ടൽ വന പദ്ധതിക്കും തുടക്കം

കരുനാഗപ്പള്ളി: സംസ്ഥാന വനം-വന്യജീവി വകുപ്പി‍ൻെറ നേതൃത്വത്തിൽ കേരള യൂത്ത് പ്രമോഷൻ കൗൺസിലി‍ൻെറ സഹകരണത്തോടെ ജൈവഭിത്തി നിർമാണത്തിനും കണ്ടൽ വനവത്​കരണ പരിപാടിക്കും ശ്രായിക്കാട് ഹരിജൻ വെൽഫെയർ സ്കൂളിന്​ സമീപം തുടക്കമായി. സി.ആർ. മഹേഷ്‌ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അധ്യക്ഷത വഹിച്ചു. വനമിത്ര പുരസ്കാര ജേതാവ് മഞ്ജുകുട്ടൻ പദ്ധതി വിശദീകരിച്ചു. ഫോറസ്റ്റ് റേഞ്ച് ഓഫിസർ ആർ. അജിത്കുമാർ, ആലപ്പാട് പഞ്ചായത്തംഗം മിനി, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ. അനിൽ കുമാർ, ചന്ദ്രദാസ്, മനോജ്‌ അഴീക്കൽ, സുനിൽ സുരേന്ദ്രൻ, ശബരീനാഥ്, മുഹമ്മദ്‌ സലിം ഖാൻ, റാഫി പോച്ചയിൽ, അജ്മൽ, അർജുൻ, സുനിൽ ജസീൽ എന്നിവർ നേതൃത്വം നൽകി. ചിത്രം. : വനം വകുപ്പും കേരള യൂത്ത് പ്രമോഷൻ കൗൺസിലും ആലപ്പാട് പഞ്ചായത്തിൽ ആരംഭിച്ച ജൈവ വേലി നിർമാണം സി.ആർ മഹേഷ്‌ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.