യുവതിയുടെ കണ്ണിൽ ചാരം വിതറി മാല പൊട്ടിച്ചയാൾ പിടിയിൽ

(ചിത്രം) പുനലൂർ: വാളക്കോട് സ്വദേശിനിയുടെ കണ്ണിൽ ചാരം വിതറി ഒന്നേകാൽ പവൻ സ്വർണമാല പൊട്ടിച്ചു കടന്നയാൾ അറസ്റ്റിൽ. ഇടമൺ അണ്ടൂർപച്ച സ്വദേശി ജമാലുദ്ദീനാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. എസ്.എച്ച്.ഒ ബിനു വർഗീസ് എസ്.ഐ മാരായ ഹരീഷ്, അജികുമാർ, ജീസ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വൈകീട്ടോടെ ജമാലുദീനെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തു. മാല ഇയാൾ ഇടമൺ 34 ൽ ഉള്ള സ്ഥാപനത്തിൽ 30,000 രൂപക്ക്​ പണയം വെച്ചിരുന്നു. ഇതിൽ 12,000 ഇടമണ്ണിലെ ഒരു കടയിലുണ്ടായിരുന്ന കടം വീട്ടി. ഇയാൾ പണയം വെച്ച സ്വർണവും അതുവഴി കിട്ടിയ 30000 രൂപയും കണ്ടെടുത്തു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.