ദുരൂഹസാഹചര്യത്തിൽ കൈക്കുഞ്ഞുമായി തമിഴ്നാട് സ്വദേശി

(ചിത്രം) കൊല്ലം: 50 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി ദുരൂഹസാഹചര്യത്തിൽ തമിഴ്​നാട്​ സ്വദേശിയെ കൊല്ലം റെയിൽവേ സ്​റ്റേഷൻ പ്ലാറ്റ്​ഫോമിൽ കണ്ടെത്തി. റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്​.എച്ച്​.ഒ ആർ.എസ്​. രഞ്‌ജുവിന്‍റെ നേതൃത്വത്തിൽ പട്രോളിങ്​ നടത്തുന്നതിനിടയിലാണ്​ പെൺകുഞ്ഞിനെ പ്ലാറ്റ്ഫോമിൽ കിടക്കുന്ന നിലയിലും തൊട്ടടുത്ത് തമിഴ് സ്വദേശിയെയും കണ്ടെത്തിയത്​. ത‍ന്‍റെ കുഞ്ഞാ​ണെന്നും ഭാര്യയോടൊപ്പം പിണങ്ങി കുട്ടിയുമായി തിരുനൽവേലിയിൽ നിന്ന്​ കേരളത്തിലേക്ക് വന്നതാണെന്നും മുരുഗൻമണി (35) അവകാശപ്പെട്ടു. എന്നാൽ, കുട്ടിയുടെ പിതാവാണെന്ന് സ്ഥിരീകരിക്കാൻ കഴിയാത്തതിനാലും കുട്ടി അവശനിലയിലായതിനാലും കുട്ടിയെ ചൈൽഡ്​ വെൽഫെയർ കമ്മറ്റിക്ക്​ കൈമാറി. എസ്​.ഐ മനോജ് കുമാർ, പാർവതി, കെ.ആർ. രഞ്ജിത്ത്, രജീഷ് കുമാർ, സുമേഷ് എന്നിവരും പട്രോളിങ്​ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.