നാടണഞ്ഞതിൽ ആശ്വാസം; യുദ്ധഭൂമിയിൽ കുടുങ്ങിയവരെ ഓർത്ത്​ വേദനയും

യുക്രെയിനിലെ പടിഞ്ഞാറൻ മേഖലയിലെ യൂനിവേഴ്​സിറ്റിയിൽ മെഡിക്കൽ വിദ്യാർഥിനിയാണ്​ അജീഷ കൊല്ലം: മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വവും മുഷിപ്പിക്കുന്ന യാത്രയും കഴിഞ്ഞ്​ നാടി‍ൻെറ സ്​നേഹച്ചൂടിലേക്ക്​ തിരികെയെത്താൻ കഴിഞ്ഞതി‍ൻെറ ആശ്വാസം നിറഞ്ഞിരുന്നു കൊട്ടാരക്കര സ്വദേശിനി അജീഷ സന്തോഷി‍ൻെറ സ്വരത്തിൽ. എന്നാൽ, വാക്കുകളിൽ ഇ​പ്പോഴും യുദ്ധമുഖത്ത്​ വിറങ്ങലിച്ച്​ നിൽക്കുന്ന പരിചിതരും അപരിചിതരുമായ ആയിരങ്ങളെക്കുറിച്ചുള്ള ആശങ്കയാണ്​. റു​മേനിയയിൽനിന്ന്​ ഇന്ത്യയുടെ ആദ്യഘട്ട രക്ഷാദൗത്യത്തി‍ൻെറ ഭാഗമായി നാട്ടിലെത്തിയ യുക്രെയിനിൽ നിന്നുള്ള വിദ്യാർഥി സംഘത്തിലാണ്​ അജീഷയും ഞായറാഴ്ച വീടണഞ്ഞത്​. യുദ്ധത്തി‍ൻെറ അലയൊലികൾ അധികമെത്താത്ത യുക്രെയി‍ൻെറ പടിഞ്ഞാറൻ മേഖലയായ ചേർനിവ്​ത്​സിയിലുള്ള ബുകോവിനിയൻ സ്​റ്റേറ്റ്​ മെഡിക്കൽ യൂനിവേഴ്​സിറ്റിയിൽ അഞ്ചാംവർഷ മെഡിക്കൽ വിദ്യാർഥിനിയാണ്​ അജീഷ. 'യുദ്ധത്തി‍ൻെറ രൂക്ഷത ഞങ്ങൾക്ക്​ നേരിട്ട്​ അനുഭവിക്കേണ്ടിവന്നില്ല. ഞങ്ങളുടെ കുറച്ച്​ അടുത്ത മേഖല വരെ ആക്രമണം എത്തിയെങ്കിലും ഞങ്ങൾ സുരക്ഷിതരായിരുന്നു. അതിർത്തികൾ വഴി രക്ഷാപ്രവർത്തനം ആരംഭിച്ചപ്പോൾ തന്നെ എത്താൻ കഴിഞ്ഞതിനാൽ ഗതാഗതത്തിനുൾപ്പെടെ അധികം ബുദ്ധിമുട്ടേണ്ടിവന്നില്ല. ബസിൽ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നതൊഴിച്ചാൽ റുമേനിയയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരിൽ നിന്നും നല്ല പ്രതികരണമാണ്​ ലഭിച്ചത്​. അതിനാൽ പെട്ടെന്ന്​ നാട്ടിലെത്താൻ കഴിഞ്ഞു.' -അജീഷ പറഞ്ഞു. അപ്പോഴും ഇനിയും ആയിരങ്ങൾ രക്ഷപ്പെടാൻ ബാക്കിയാണ്​ എന്നതാണ്​ അജീഷയുടെ നോവേറ്റുന്നത്​. 'സത്യത്തിൽ ഏറ്റവും ആദ്യം രക്ഷപ്പെടുത്തേണ്ടത്​ കിയവ്​, ഖർകീവ്​ ​പോലുള്ള സ്ഥലങ്ങളിൽ ഭക്ഷണം പോലുമില്ലാതെ ബങ്കറിലും മറ്റും ഒളിച്ചുകഴിയുന്നവരെയാണ്​. അവർക്കാണ്​ സഹായം അത്യാവശ്യം. ഞങ്ങളുടെ യൂനിവേഴ്​സിറ്റി വിദ്യാർഥികൾ തന്നെ കിയവിൽ നിന്ന്​ വിമാനം കയറാൻ പോകുകയും യുദ്ധം കാരണം അതിന്​ കഴിയാതെ എംബസിയിൽ കുടുങ്ങിക്കിടക്കുകയുമാണ്​. അവർക്ക്​ ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയുണ്ടെന്നാണ്​ കേട്ടത്​. അത്തരത്തിൽ ആയിരങ്ങളാണ്​ അവിടെയുള്ളത്​. അവരെ രക്ഷപ്പെടുത്താൻ എത്രയും പെട്ടെന്ന്​ ഇടപെടൽ ഉണ്ടാകണം എന്നത്​ മാത്രമാണ്​ ഇപ്പോഴുള്ള ആഗ്രഹം.' യാത്രയുടെ ക്ഷീണത്തിനിടയിലും സഹജീവനുകളോടുള്ള കരുതൽ നിറച്ച സ്വരത്തിൽ അജീഷ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.