തഴവ മുസ്​ലിം ജമാഅത്തിൽ സ്മാർട്ട് സോഫ്റ്റ​്​വെയർ

കരുനാഗപ്പള്ളി: തഴവ മുസ്​ലിം ജമാഅത്തിന്‍റെ ദൈനംദിന പരിപാലനപ്രവര്‍ത്തനങ്ങള്‍ സാങ്കേതികവിദ്യയുടെ സഹായത്താല്‍ ഡിജിറ്റലൈസ് ചെയ്യുന്ന ക്ലൌഡ് ബേസ് ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ ​െസാലൂഷൻ മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്‌കുഞ്ഞ്​ മൗലവി ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറക്ടര്‍ അസീം ബാബു സ്മാര്‍ട്ട് ജമാഅത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. താലൂക്ക് ജമാഅത്ത് യൂനിയന്‍ സെക്രട്ടറി ഖലീലുദ്ദീന്‍ പൂയപ്പള്ളി, തഴവ മുസ്​ലിം ജമാഅത്ത് അഡ്​ഹോക് കമ്മിറ്റി അംഗങ്ങളായ തെക്കെത്തോട്ടത്തില്‍ മുഹമ്മദ്‌ കുഞ്ഞ്​, സമദ്, നവാസ്, നൂഹ് എന്നിവര്‍ സംസാരിച്ചു. ചിത്രം: തഴവ മുസ്​ലിം ജമാഅത്ത് സ്മാർട്ട് സംവിധാനത്തിന്റെ ഉദ്ഘാടനം മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.