മയക്കുമരുന്ന്​ വിൽപന സംഘം പഞ്ചായത്തംഗത്തെ കുത്തി

(ചിത്രം) കൊട്ടിയം: കൂട്ടം കൂടിയത് ചോദ്യം ചെയ്തതിന്‍റെ പേരിൽ ബി.ജെ.പിയുടെ ഗ്രാമപഞ്ചായത്തംഗത്തിന്​ കുത്തേറ്റു. ബി.ജെ.പി ഇരവിപുരം മണ്ഡലം ജനറൽ സെക്രട്ടറിയും മയ്യനാട് പഞ്ചായത്ത് 22ാം വാർഡ് മെംബറുമായ രഞ്ജിത്തിനാണ് കുത്തേറ്റത്. മയക്കുമരുന്ന്​ സംഘം ബഹളം ഉണ്ടാക്കുന്നതായി അറിഞ്ഞ്​ എത്തിയപ്പോഴായിരുന്നു ആക്രമണം. രഞ്ജിത്തിനെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ്​ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടുപേരെ പിടികൂടി. സർവേ കല്ലുകൾ മോഷണം പോയതായി പരാതി ചാത്തന്നൂർ: ദേശീയപാതയോരത്ത് വിൽപനക്കായി സൂഷിച്ചിരുന്ന സർവേക്കല്ലുകൾ മോഷണം പോയതായി പരാതി. കഴിഞ്ഞ 18ന് രാത്രി കല്ലുവാതുക്കൽ പാറക്ക്​ സമീപം റോഡ് സൈഡിൽ ഓർഡർ അനുസരിച്ച്​ തൊഴിലാളികൾ നിർമാണം പൂർത്തിയാക്കി ​െവച്ചിരുന്ന മുന്നൂറോളം കല്ലുകളാണ് മോഷ്ടിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കല്ലുവാതുക്കൽ സ്വദേശി ഓടിക്കുന്ന ടെമ്പോയിലാണ് കല്ലുകൾ കടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാക്കിയെങ്കിലും വാഹനങ്ങൾ കസ്റ്റഡിയിലെടുക്കാനോ പ്രതികളെ പിടിക്കാനോ പൊലീസ് തയാറായിട്ടില്ല എന്നാണ് പരാതിക്കാർ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.