യുവതിയെ ആക്രമിച്ച രണ്ടുപേർ ​പിടിയിൽ

കിളികൊല്ലൂർ: യുവതിയെ ദേഹോപദ്രവമേൽപിച്ച കേസിൽ രണ്ടു പേർ അറസ്​റ്റിൽ. കൊറ്റങ്കര പേരൂർ ടി.കെ.എം.സി പി.ഒയിൽ കൊപ്പാറ വീട്ടിൽ കെ. ഭദ്രൻ (40), സഹോദരനായ രേവതി ഭവനത്തിൽ കെ. ഭരതൻ എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ....kc+kw.... ബിവറേജസ്​ ഔട്ട്​ലെറ്റിൽനിന്ന് വിദേശമദ്യം മോഷ്ടിച്ചയാൾ അറസ്റ്റിൽ (ചിത്രം) കൊല്ലം: ബിവറേജസ്​ കോർപറേഷ‍ന്‍റെ കൊല്ലം ആശ്രാമത്തെ ഔട്ട്​ലെറ്റിലെ പ്രീമിയം കൗണ്ടറിൽനിന്ന് വിദേശമദ്യം മോഷ്ടിച്ചയാളെ പൊലീസ്​ അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി പട. സൗത്ത് ചിറയിൽ വീട്ടിൽ എസ്. സന്തോഷ് (52) ആണ് പിടിയിലായത്. മോഷണത്തിന്‍റെ സി.സി ടി.വി ദൃശ്യം ശ്രദ്ധയിൽപെട്ട ജീവനക്കാർ ദൃശ്യം പകർത്തി ഈസ്റ്റ് പൊലീസ്​ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.